കോട്ടയം: പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഗവ.മോഡൽ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി പൂവൻതുരുത്ത് കുളപ്പറമ്പിൽ മോൻസി മാത്യുവിന്റെ മകൻ സാം കെ മോൻസി (16) യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയ സഹോദരൻ അസുഖ ബാധിതനായതിനാൽ സാമിന്റെ മാതാപിതാക്കൾ മറ്റൊരു വീട്ടിലാണ് താമസം. സാം വല്യമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഈസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.