പൂവക്കുളം : ആയിരത്താണ്ടുകൾ പഴക്കമുള്ള അയ്യൻകുഴയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഇനി കേരള ഗണകമഹാസഭയുടെ ചുമതലയിൽ. വൃശ്ചിക സംക്രമനാളിൽ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ അയ്യൻ കുഴയ്ക്കൽ കുടുംബ പ്രതിനിധി അശോകനിൽ നിന്ന് ഗണക മഹാസഭ സംസ്ഥാന പ്രസിഡന്റ് ഷാജികുമാർ ക്ഷേത്രത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. ഒരേ ശ്രീകോവിലിൽ ഒരേ പീഠത്തിൽ ശാസ്താവ്,വിഷ്ണു,വിഷ്ണു മായാ എന്നീ പ്രതിഷ്ഠകളുള്ള അപൂർവ ക്ഷേത്രമാണിത്. ശിവൻ, ഗണപതി എന്നീ ഉപദേവതകളുമുണ്ട്. എല്ലാ ശനിയാഴ്ചകളിലും സംക്രമ ദിനങ്ങളിലുമാണ് പൂജയുള്ളത്. ക്ഷേത്ര കൈമാറ്റച്ചടങ്ങിൽ ജ്യോതിഷ പണ്ഡിതൻ എം.എസ്.ശാർങ്ധരൻ വൈദ്യരും പങ്കെടുത്തു.