പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ ജനുവരി 15 ന് ആരംഭിക്കും. പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
ബി.കോം. മേഴ്‌സി ചാൻസ് പരീക്ഷ 18 മുതൽ
ബി.കോം. (മോഡൽ 1 പാർട്ട് 3 മെയിൻ) ആനുവൽ സ്‌കീം സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ 18 ന് ആരംഭിക്കും. 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
അപേക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷയ്ക്ക് പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2018 പരീക്ഷയിലെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 23, 24 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223ാം നമ്പർ മുറിയിൽ അസൽ തിരിച്ചറിയൽ രേഖയുമായി എത്തണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ. പ്രിന്റ് ഇലക്‌ട്രോണിക് ജേർണലിസം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ്) പരീക്ഷയിൽ തടഞ്ഞുവയ്ക്കപ്പെട്ടിരുന്ന ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ. മോഹിനിയാട്ടം (പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.