വൈക്കം: വൈക്കത്തെത്തുന്ന വഴികളെല്ലാം ചെമ്മനത്തുകരയിലേക്ക്. അഖില ഭാരതഭാഗവത മഹാസത്രത്തിന്റെ നെടുംപുരയിൽ ഇന്നലെ മാത്രം ഭഗവത് പ്രസാദമായി വിളമ്പിയത് രണ്ട് ക്വിന്റൽ അരിയുടെ ചോറ്.
15000ൽ അധികം ഭക്തജനങ്ങളാണ് ഇന്നലെ ഉച്ചക്ക് സത്രത്തിന്റെ അന്നദാന പുരയിൽ നിന്ന് ഊണ് കഴിച്ചത്. വിഭവ സമൃദ്ധമാണ് അന്നദാനം. അഞ്ച് തരം കറികളും പായസവുമായിരുന്നു വിഭവങ്ങൾ. രാവിലെ 11ന് തുടങ്ങിയ അന്നദാനം വൈകിട്ട് 3 വരെ നീണ്ടു. അതിരാവിലെ കട്ടൻകാപ്പി മുതൽ അന്നദാനപുര ഭക്തജനങ്ങളെ വരവേറ്റ് തുടങ്ങും. 25000 ഇഡ്ഡലി ഇന്നലെ പ്രഭാത ഭക്ഷണമായി വിളമ്പി. വൈകിട്ട് ചായക്കൊപ്പം ഉഴുന്നുവടയുമുണ്ട്. ഇന്നലെ 5000 വടയാണ് തയ്യാറാക്കിയത്. രാത്രിയിൽ എണ്ണായിരത്തോളം പേർ ഊണ് കഴിച്ചു.
35000 ചതുരശ്ര അടിയാണ് പ്രധാന അന്നദാന പന്തൽ. മതി മുതിർന്ന പൗരന്മാർക്ക് മാത്രമായി 10000 ചതുരശ്ര അടിയുടെ പന്തൽ വേറേയുണ്ട്. 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് പാചകപ്പുര.