എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ അയ്യപ്പസേവാസംഘം എലിക്കുളം ശാഖയുടെ വകയായി ശാസ്താംപാട്ടുത്സവം നടത്തി. കളമെഴുത്ത് കലാകാരൻ തുറവൂർ മധുക്കുട്ടൻ ശാസ്താ ശ്രീകോവിലിന് മുൻപിൽ വില്ലേന്തി യുദ്ധത്തിന് പുറപ്പെടുന്ന അയ്യപ്പന്റെ രൂപമെഴുതി. കളം പൂർത്തിയായതിന് ശേഷം ദേവന്റെ പള്ളിനായാട്ട് പുറപ്പാട് നടന്നു. തുടർന്ന് മേളത്തോടെ തിരിച്ചെഴുന്നള്ളത്തുമുണ്ടായിരുന്നു.