വൈക്കം: താലൂക്ക് ഗവ: ആശുപത്രിയിലെ ഒന്നാം വാർഡിലെ നഴ്‌സിംഗ് റൂമിലേക്ക് മുകളിൽനിന്ന് പാമ്പ് വീണത് ജീവനക്കാരെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അണലിയുടെ കുഞ്ഞ് താഴെ വീണത്. ഒന്നാം വാർഡിന്റെ മുകളിൽ ഒട്ടേറെ ഉപയോഗശൂന്യമായ സാധനസാമഗ്രികൾ കൂട്ടിയിട്ട നിലയിലാണ്. ഇതിനിടയിൽ നിന്നാണ് പാമ്പ് നഴ്‌സിംഗ് റൂമിലേക്ക് വീണത്. ഏതാനും മാസങ്ങൾക്ക് മുൻപും ഇവിടെ പാമ്പിനെ കണ്ടിരുന്നു.
ആർ.എം.ഒ ഡോ. ഷീബ നഗരസഭാ ചെയർമാൻ പി.ശശിധരനെ അറിയിച്ചതിനെ തുടർന്ന് ഒന്നാം വാർഡിലെ രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. ബുധനാഴ്ച വാവ സുരേഷ് സ്ഥലത്തെത്തി കൂടുതൽ പാമ്പുകൾ ഉണ്ടോയെന്ന് തിരയും.