പാലാ : ളാലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉത്സവ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. ക്ഷേത്രത്തിന് സമീപം ദേവസ്വം ബോർഡ് ബിൽഡിംഗിൽ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. സബ് ഗ്രൂപ്പ് ഓഫീസർ വി.കെ.അശോക് കുമാർ,ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ പരമേശ്വരൻ നായർ പുത്തൂർ, നാരായണൻകുട്ടി അരുൺ നിവാസ്,അഡ്വ.രാജേഷ് പല്ലാട്ട്, എസ്.സൂര്യനാരായണ അയ്യർ, ശിവൻകുട്ടി നടൂപ്പറമ്പിൽ,ഉണ്ണി അശോക,അഭിലാഷ് കരൂർ തുടങ്ങിയവർ പങ്കെടുത്തു.