ചങ്ങനാശേരി: പൗരത്വഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്സ് ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എം.ഡി ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, രാജീവ് മേച്ചേരി, പി.എൻ നൗഷാദ്, തോമസ് അക്കര, എം.എച്ച് ഹനീഫ,പി എം ഷെഫീക്ക്, ടി.എസ് സാബു, അംബിക വിജയൻ, ജിൻസൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു