കോട്ടയം: നെടുങ്കണ്ടത്ത് നിന്ന് പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയത് പെൺവാണിഭസംഘത്തിന് കൈമാറാനെന്ന് സൂചന. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ പറയാൻ പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് നെടുങ്കണ്ടം പൊലീസ് പറയുന്നത്.
മൂന്നാഴ്ച മുമ്പാണ് രണ്ട് പെൺകുട്ടികളെ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി അൻവർ, മുണ്ടിയെരുമ സ്വദേശി അൻഷാദ് എന്നിവർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ കരൂരിൽ നിന്നും ഒഡീഷയിലെ ഖണ്ഡഗിരിയിൽ നിന്നും പെൺകുട്ടികളെയും പൊലീസ് കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിലാണ് പ്രതികളായ അൻവറും അൻഷാദും പിടിയിലായത്.
അൻഷാദിന് സംസ്ഥാനന്തര പെൺവാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മുംബയിലെയും കോയമ്പത്തൂരിലെയും പെൺവാണിഭ സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. സമാനരീതിയിൽ നേരത്തെയും അൻഷാദ് പെൺകുട്ടിയ തട്ടിക്കൊണ്ട് പേയിരുന്നു.