കോട്ടയം: പുതുപ്പള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ കീഴിൽ പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2020 ജനുവരിയിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (ഒരു വർഷം), ഡി.സി.എ (ആറു മാസം), ഡി.ഡി.ടി.ഒ.എ (ഒരു വർഷം) തുടങ്ങിയ കോഴ്‌സുകളിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 30 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.