ചങ്ങനാശേരി: സമസ്ത ജീവിത പ്രശ്‌നങ്ങൾക്കും ശാശ്വതമായ പരിഹാരം നിർദേശിക്കുന്ന സമഗ്രമായ ഒരു തത്ത്വ ചിന്താപദ്ധതിയാണ് ഗുരുദേവ ദർശനമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല റിട്ട. ഡെപ്യൂട്ടി റജിസ്ട്രാർ ആർ. സലീംകുമാർ. എസ്.എൻ.ഡി.പി യോഗം ഇത്തിത്താനം ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദേഹം. ശാഖാ പ്രസിഡന്റ് ചെല്ലപ്പൻ കായലോടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോഹരൻ സ്വാഗതവും സെക്രട്ടറി പ്രദീപ് നന്ദിയും പറഞ്ഞു.