ചങ്ങനാശേരി : മീഡിയാ വില്ലേജും ചാരിറ്റി വേൾഡും എസ്.ബി. കോളേജും എസ്.ബി. കോളേജ് ഗ്രൗണ്ടിൽ 21 മുതൽ 29 വരെ നടത്തുന്ന ചങ്ങനാശേരി മെഗാഫെസ്റ്റിന്റെ മുന്നോടിയായി നാളെ രാവിലെ 10ന് ബോട്ട്‌ജെട്ടി അഞ്ചുവിളക്കിന് സമീപത്തുനിന്നും ബുള്ളറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ വിളംബരറാലി നടക്കും. ഡിവൈ.എസ്.പി. സുരേഷ്‌കുമാർ എസ്. ഫ്ലാഗ് ഓഫ് ചെയ്യും.