ചങ്ങനാശേരി: റുമാറ്റിക് ഹാർട്ട് ക്ലബ്ബിന്റെ 22ാം വാർഷികം 22ന് രാവിലെ 10ന് കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി മുൻ മേധാവി ഡോ.ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയും. റുമാറ്റിക് ഹാർട്ട് ക്ലബ്ബ് സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.വി.എൽ ജയപ്രകാശ് സ്വാഗതം പറയും. യോഗത്തിൽ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന ഹൃദയപരിശോധന ക്യാമ്പിന് കാർഡിയോളജിക്കൽ സൈസൈറ്റി റുമാറ്റിക് ഹാർട്ട് കൗൺസിൽ ദേശീയ കൺവീനർ ഡോ. എസ് അബ്ദുർ ഖാദർ നേതൃത്വം നൽകും. റുമാറ്റിക് ഫ്യുവറിനും ഹൃദ്രോഗ നിയന്ത്രണത്തിനും നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ ഡോ.ആർ.ജെ. മാഞ്ഞൂരാൻ, ഡോ.എൻ.സുദയകുമാർ, ഡോ.ആർ.സുരേഷ്‌കുമാർ, ഡോ.റ്റി.കെ ജയകുമാർ, ഡോ.രാജു ജോർജ്, ഡോ.പി.സവിത, ഡോ.ഫെലിക്‌സ് ജോൺ, ഡോ.കെ.ജയപ്രകാശ്, ഡോ.കെ.ജെ റഹിയാനത്തുൽ മിസ്രിയ എന്നിവർ പങ്കെടുക്കും.