പാലാ : 28-ാമത് മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ശ്രീരാമകൃഷ്ണ മഠം ജന.സെക്രട്ടറി സ്വാമി മഹാവ്രതാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.കെ.മഹാദേവൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ഡോ.എൻ.കെ.മഹാദേവൻ (രക്ഷാധികാരി), ,കെ.കെ.രാജൻ (പ്രസിഡന്റ്), അഡ്വ.രാജേഷ്പല്ലാട്ട്(ജന.സെക്രട്ടറി),കെ.എൻ.വാസുദേവൻ(ഖജാൻജി), വി.മുരളീധരൻ (വർക്കിംഗ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ.ഡി.പ്രസാദ്, ബിജു കൊല്ലപ്പള്ളി,അജയൻ വൈഖരി, ശംഭുദേവ ശർമ്മ,ആർ.സി.പിള്ള, തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ12 മുതൽ 18 വരെ വെള്ളാപ്പാട് ദേവീ ക്ഷേത്രാങ്കണത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ് ഹിന്ദു മഹാസംഗമം നടക്കുന്നത്.