പാലാ : ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തിരുവാതിര താലപ്പൊലി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 ന് രാവിലെ 7ന് തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഉത്സവ വിശേഷാൽ പൂജകൾ ആരംഭിക്കും. വൈകിട്ട് 6.15 ന് ദീപാരാധന, ഭജന. 27ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30 ന് നവഗ്രഹ പൂജയും ഹോമവും,9 മുതൽ കലവറ നിറയ്ക്കൽ. 9.30 ന് പനച്ചിക്കാട് ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിദ്യാഗോപാലമന്ത്രാർച്ചന. 11ന് മീനാക്ഷി.എസ്.നായരുടെ ഓട്ടൻതുള്ളൽ, 12.30 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് 5 ന് നാരായണീയ സദസ്. 5.30 ന് നടക്കുന്ന തിരുവാതിരകളി വഴിപാട് ഹൈന്ദവ സമുദായങ്ങളിലെ വനിതാ വിഭാഗം നേതാക്കളായ സുഷമ ഗോപാലകൃഷ്ണൻ, സോളി ഷാജി, രജനി വിനോദ് , അഞ്ജലി മോഹൻ, സംഗീത എം.ടി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 6.30 ന് ദീപാരാധന, 6.45 ന് മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന സൂപ്പർ മാജിക് മെന്റലിസം ഷോ, 7.30 ന് മെഗാ തിരുവാതിര. 28 ന് രാവിലെ 6 മുതൽ ഉദയാസ്തമന പൂജ.12.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30ന് പ്രസിദ്ധമായ കാവിൻപുറം താലപ്പൊലി ഘോഷയാത്ര.ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രകൾ 8 ന് കാവിൻ പുറം കാണിക്കമണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എതിരേൽക്കും. 9ന് വിശേഷാൽ ദീപാരാധനയും വലിയ കാണിക്കയും. 9.15 മുതൽ താലമൂട്ട്. 9.30 ന് ഉഷ തൃശ്ശൂർ നയിക്കുന്ന നിറനിലാവ് നാടൻപാട്ടും അരങ്ങേറുമെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളായ ടി.എൻ.സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ പി.എസ്. ശശിധരൻ പുലിതൂക്കിൽ,ജയചന്ദ്രൻ വരകപ്പിള്ളിൽ, ആർ.സുനിൽ കുമാർ എന്നിവർ പറഞ്ഞു.