കോട്ടയം: കോട്ടയത്തെ ചരിത്രാവശേഷിപ്പുകൾ കണ്ടും കേട്ടും പഠിക്കുന്നതിനായി അമ്പതോളം ചരിത്രാന്വേഷികളുടെ സംഘം തിരുവനന്തപുരത്തു നിന്ന് 22ന് എത്തും. ചരിത്രകാരന്മാർ, ചരിത്ര വിദ്യാർത്ഥികൾ, വാസ്തുശില്പികൾ' പുരാവസ്തു ഗവേഷകർ എന്നിവരുടെ ഹെരറ്റേജ് വാക്ക് കൂട്ടായ്മയാണ് കോട്ടയത്തെ അറിയാനെത്തുന്നത്. തളിയിൽ മഹാദേവക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്ജിദ്, കോട്ടയം വലിയ പള്ളി, കോട്ടയം ചെറിയപള്ളി തളിയിൽ കോട്ട, താഴത്തങ്ങാടി, വലിയങ്ങാടി, പഴയ ചന്ത, ഡാണാവ്, പഴയ സെമിനാരി, സി.എം.എസ് പ്രസ്, സി.എസ്.ഐ പള്ളി, സി.എം.എസ് കോളജ് തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള കോട്ടയത്തെ പ്രധാന കേന്ദ്രങ്ങൾ സംഘം സന്ദർശിക്കും. അഞ്ചു മണിയോടെ യാത്ര അവസാനിക്കും. കോട്ടയം നാട്ടുകൂട്ടവും വിവിധ ആരാധനാലയങ്ങളിലെ ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകും. നാടിന്റെ മൺമറഞ്ഞു പോകാനിടയുള്ള ചരിത്ര വസ്തുതകൾ തേടിപ്പിടിച്ച് പഠനവിധേയമാക്കാനും രേഖപ്പെടുത്തി സൂക്ഷിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് പരിപാടികൾക്കു നേതൃത്വം നൽകുന്ന ടി.പി.രാജീവ് അറിയിച്ചു