bnodhavalkaranam

വൈക്കം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളി​റ്റി കൺട്രോൾ യൂണി​റ്റിന്റെയും വല്ലകം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പാൽ ഗുണനിയന്ത്റണ ബോധവത്കരണ പരിപാടി സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.കെ.അനുകുമാരി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉദയകുമാർ, സംഘം പ്രസിഡന്റ് എം.ആർ. മോഹൻദാസ്, ഷീല ശശിധരൻ, കെ.എസ്. സജീവ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ക്വാളി​റ്റി കൺട്രോൾ ഓഫീസർ ബി. സുരേന്ദ്രൻ നായർ, ഡോ. എം.ജി. വിജയകുമാർ, വി. സിന്ധു, സി.കെ. സനിൽ എന്നിവർ ക്ലാസെടുത്തു.