കുറവിലങ്ങാട് : സൂര്യഗ്രഹണം സുരക്ഷിതമായി പെതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കാണുന്നതിനും പഠിക്കുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി കുറവിലങ്ങാട് സയൻസിറ്റിയും, ദേവമാതാ കോളേജ് ദൗതിക ശാസ്ത്ര വിഭാഗവും. 26 ന് രാവിലെ 8 മുതൽ 11 വരെയാണ് ഗ്രഹണ സമയം. ദേവമാതാ കോളേജ് ഗ്രൗണ്ടിലാണ് ഗ്രഹണ നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നത്. ഗ്രഹണം വീക്ഷിക്കുന്നതിനായി ആവശ്യമായ ടെലിസ്‌കോപ്പ് ,പ്രൊജക്ഷൻ ഉപകരണങ്ങൾ ,സോളാർ ഫിൽട്ടറുകൾ, സോളാർ കണ്ണടകൾ, പിൻഹോൾ, കാമറ, വെൽഡിംഗ് കണ്ണടകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഗ്രഹണത്തിന്റെ തത്‌സമയ ദൃശ്യം പ്രൊജക്ട് ചെയ്യാനുള്ള സൗകര്യവും ശാസ്ത്ര വിദഗദ്ധരുടെ സംശയ നിവാരണ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. കോഴായിൽ സയൻസ് സിറ്റി നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ശാസ്ത്രകൗതുകങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത്.