ചങ്ങനാശേരി: വാഴപ്പള്ളി മതുമൂല കാട്ടുപറമ്പിൽ ഡി. അഗസ്റ്റിന്റെ മകൻ ആർട്ടിസ്റ്റ് കെ.കെ. രാജു (സെബാസ്റ്റ്യൻ,58) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.
മാതാവ്: അന്നമ്മ. ഭാര്യ: പ്രേമ (ഡെയ്‌സി സെന്റ് മേരീസ് യു.പി. സ്‌കൂൾ, തുരുത്തി), പത്തനംതിട്ട കാരിക്കുളം കുടുംബാംഗമാണ്. മക്കൾ: ഡിനി, ഡിക്‌സൻ, ഡാനി. മരുമകൻ: ലിജോ മുള്ളൻകുഴിയിൽ (ദുബായ്).