കോട്ടയം: പൗരത്വ ഭേദഗതി നിയമം പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണത്തിൽ പരാജയപ്പെട്ടെന്നാരോപിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിയ്ക്ക് ഗാന്ധി സ്‌ക്വയറിൽ ജനമുന്നേറ്റ പ്രതിഷേധവും, കളക്‌ട്രേറ്റ് മാർച്ചും നടത്തും. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. നേതാക്കൾ പങ്കെടുക്കും.