കോട്ടയം: അഖിലകേരള ഹിന്ദുസാംബവ മഹാസഭ സംസ്ഥാന സമ്മേളനം 21, 28 തീയതികളിൽ കോട്ടയത്ത് നടക്കും. 21ന് രാവിലെ 10ന് സി.എസ്.ഐ ഡയോസിസ് ഓഫീസിലെ ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം. സത്യശീലൻ വാർഷിക റിപ്പോർട്ടും, ഖജാൻജി കെ.എസ്. രാഘവൻ കണക്കും അവതരിപ്പിക്കും. 28ന് ഉച്ചക്ക് 2ന് നാഗമ്പടം നെഹ്രുസ്റ്റേഡിയത്തിൽ നിന്ന് തിരുനക്കര മൈതാനത്തേക്ക് പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടത്തും. മന്ത്രി എ.കെ.ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. കെ. സുരേഷ് കുറുപ്പ്, സി.കെ. ആശ, നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ.സോന, വി.എൻ. വാസവൻ, എൻ. ഹരി തുടങ്ങിയവർ പ്രസംഗിക്കും. സാംബവ സമുദായാചാര്യൻ കാവാരിക്കുളം കണ്ടൻ കുമാരന്റെ ജീവചരിത്രം എഴുതിയ ബേബി പ്രസാദിനെ ചടങ്ങിൽ ആദരിക്കും.