ചങ്ങനാശേരി: എ.ഐ.ടി.യു.സി ചങ്ങനാശേരി മണ്ഡലം കൺവെൻഷൻ നാളെ വൈകിട്ട് 4ന് എ.എം. കല്യാണ കൃഷ്ണൻ നായർ സ്മാരക ഹാളിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള, മോഹൻ ചേന്നംകുളം, ഷാജി ജോർജ്, കെ. ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുക്കും.