
അടിമാലി: ബൈസൺവാലി കാക്കാക്കട ഗ്യാപ്പ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഗ്യാപ്പ് റോഡിനെയും ബൈസൺവാലിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സമാന്തരപാതകളിൽ ഒന്നാണ് ബൈസൺവാലി കാക്കാക്കട ഗ്യാപ്പ് റോഡ്.ദേശിയപാതയിൽ ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ദിവസവും വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നു.ഇപ്പോൾ റോഡിന്റെ അവസ്ഥ അതീവ ശോചനീയാവസ്ഥയാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുള്ളത്.കുത്തനെ കയറ്റവും കൊടും വളവുകളും ഉള്ള പാത ഗതാഗതയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ അപകടങ്ങൾക്ക് ഇടവരുത്തും.ബൈസൺവാലിയും ചിന്നക്കനാലുമായി ബന്ധിപ്പിക്കുന്ന മുട്ടുകാട് ചിന്നക്കനാൽ റോഡും തകർന്ന് കിടക്കുന്നു.ഈ റോഡിലൂടെയും നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നു പോകുന്നുണ്ട്.പാതയുടെ വിസ്താര കുറവും കൊടും വളവുകളുമാണ് ഇവിടെയും വെല്ലുവിളി ഉയർത്തുന്നത്.പാത ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം സുരക്ഷ ഒരുക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ദേശിയപാതയിൽ ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ സമാന്തരപാതകളുടെ നിർമ്മാണം പൂർത്തീകരിച്ചാൽ അത് വാഹനയാത്രികർക്ക് ഏറെ ആശ്വാസകരമാകും.