topstation

അടിമാലി: മഞ്ഞ് മൂടുന്ന മനോഹര കാഴ്ച്ചയുടെ മാസ്മരികതയിലാണിപ്പോൾ ടോപ് സ്റ്റേഷൻ.മഞ്ഞ കാലമാരംഭിച്ചതോടെ ടോപ്പ് സ്റ്റേഷന്റെ ഭംഗിയാസ്വദിക്കാൻ എത്തുന്നവരുടെ തിരക്കും ഏറുകയാണ്.മൂന്നാർ വട്ടവട റൂട്ടിൽ കുരങ്ങണി മലനിരകളടക്കമുള്ള തമിഴ്‌നാടിന്റെ വിദൂര ദൃശ്യമൊരുക്കുകയാണ് ടോപ് സ്റ്റേഷൻ.മലകൾക്കിടയിൽ മഞ്ഞ് കാഴ്ച്ച മറച്ച് നിൽക്കുന്നു.ശരീരം കോച്ചുന്ന തണുപ്പും പരന്ന കിടക്കുന്ന തെയില തോട്ടവും മേഘപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യനും ടോപ്പ് സ്റ്റേഷന് വല്ലാത്ത സൗന്ദര്യം നൽകുന്നു.

ഇലകളിൽ നിന്നും അടരാൻ കൊതിക്കുന്ന മഞ്ഞിൻ കണങ്ങൾ ഊഴം കാത്ത് നിൽക്കുന്നു.പച്ചവിരിച്ച് നിൽക്കുന്ന തെയിലക്കാടുകളുടെ ഭംഗി മറച്ച് ഇടക്കിടെ കോടമഞ്ഞ് മൂടും.പിന്നെ മേഘങ്ങൾക്ക് മുകളിൽ നിൽക്കുന്ന പ്രതീതിയാണ്.സദാ സമയവും വീശിയടിക്കുന്ന കാറ്റും മഞ്ഞും കുളിരും സഞ്ചാരികളെ ടോപ് സ്റ്റേഷനിലേക്കാകർഷിക്കുന്നു.സദാസമയവും മഞ്ഞ് മൂടി കിടക്കുന്നതിനാൽ മിക്കപ്പോഴും മലനിരകളുടെ അഗ്രഭാഗം മാത്രവെ ടോപ് സ്റ്റേഷൻ സഞ്ചാരികൾക്ക് അനുഭവേദ്യമാക്കു. തെക്കിന്റെ കാശ്മീരിൽ കുളിരുതേടിയെത്തുന്നവർ ഒരിക്കലെങ്കിലും ടോപ് സ്റ്റേഷൻ സന്ദർശിക്ച്ചാൽ ഏറെ അതിശയിച്ച്‌പോകും..തമിഴ്‌നാടിന്റെ ഭാഗമായ ഈ മലനിരകൾ പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമാണ് ഒരുക്കുന്നത്.