കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രാങ്കണത്തിൽനിന്നുള്ള പള്ളം പദയാത്ര സമിതിയുടെ ശിവഗിരി തീർത്ഥാടനം 24ന് വൈകിട്ട് 3.30ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ പദയാത്രാസന്ദേശവും വിദ്യാഭ്യാസ അവാർഡ് ദാനവും നിർവഹിക്കും. തീർത്ഥാടന പാതയിലെ വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് സുരേഷ് പരമേശ്വരൻ, കെ.എ.ബിജു ഇരവിപേരൂർ, ബൈജു അറുകുഴി, ഡോ. എ.വി. ആനന്ദ് രാജ്, ബി.ബി. ഗോപകുമാർ, വി.എം. ശശി തുടങ്ങിയവർ പ്രസംഗിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് സ്വാഗതവും പദയാത്ര ക്യാപ്ടൻ കെ.കെ. വിജയകുമാർ നന്ദിയും പറയും. 24ന് വൈകിട്ട് നാഗമ്പടത്തുനിന്ന് പുറപ്പെടുന്ന പദയാത്ര കോട്ടയം ടൗൺ, മറിയപ്പള്ളി, പാക്കിൽ കവലവഴി പള്ളം ശാഖയിൽ എത്തി വിശ്രമിക്കും. 25ന് രാവിലെ പള്ളത്തുനിന്ന് പുറപ്പെട്ട് ചിങ്ങവനം, തുരുത്തി, ചങ്ങനാശേരി, മുത്തൂർ, തിരുമൂലപുരം, ചെങ്ങന്നൂർ, പാറയ്ക്കൽ, കുളനട, പന്തളം, ഉദയഗിരി, അടൂർ, ഏനാത്ത്, കോട്ടത്തല, കൊട്ടാരക്കര, കടയ്ക്കോട്, വെളിയം, ഓയൂർ, പാരിപ്പള്ളി, പാളയംകുന്ന്, തച്ചോടുമുക്ക്, പാലച്ചിറ വഴി 30ന് വൈകിട്ട് 8ന് ശിവഗിരിയിൽ എത്തിച്ചേരും.