കൂരോപ്പട: കന്നുകുട്ടി പരിപാലന പദ്ധതിപ്രകാരമുള്ള കാലിത്തീറ്റ വിതരണം നാളെ രാവിലെ 11ന് കൂരോപ്പട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലെ 2019-20 വർഷത്തെ കാലിത്തീറ്റയും ഗോവർദ്ധിനി പദ്ധതിയുടെ കാലിത്തീറ്റയും അന്ന് വിതരണം ചെയ്യും. ഗുണഭോക്താക്കൾ അന്നുതന്നെ വാങ്ങേണ്ടതാണ്.