അടിമാലി: നാൽപ്പത്തഞ്ച്കാരിയെ വീട് കയറി ആക്രമിച്ച സംഭവത്തിൽ വാളറ ആറാംമൈൽ കമ്പിലൈൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.മീമ്പാട്ട് വീട്ടിൽ ശ്രീനിവാസനാ(47)ണ്‌പൊലീസിന്റെ പിടിയിലായത്.ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു കമ്പിലൈൻ സ്വദേശിനിയായവീട്ടമ്മയെ ശ്രീനിവാസൻ വീട് കയറി ആക്രമിച്ചത്. ഭർത്താവ്‌ജോലി സംബന്ധമായ കാര്യങ്ങൾക്ക് മറ്റൊരിടത്ത് താമസിച്ച് വരുന്നതിനാൽ വീട്ടമ്മ മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നാമ്പുറത്തെ വാതിൽ തകർത്ത് അകത്ത് കയറിയ ശ്രീനിവാസൻ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മുഖം അമർത്തിപ്പിടിച്ചു.മൽപ്പിടുത്തത്തിനിടയിൽ വീട്ടമ്മയുടെ കഴുത്തിനും മുഖത്തിനും പരിക്ക് സംഭവിച്ചു.ബഹളമുണ്ടാക്കിയതോടെ ശ്രീനിവാസൻ പുറത്തേക്കോടി രക്ഷപ്പെട്ടു.തുടർന്ന് വീട്ടമ്മതന്നെഫോണിലൂടെ വിവരം സമീപവാസികളെ അറിയിക്കുകയും അടിമാലി താലൂക്കാശുപത്രിയിൽ ചികത്സതേടുകയും ചെയ്തു.ആശുപത്രി അധികൃതർ വിവരംപോലീസിന് കൈമാറി.തുടർന്ന്‌പൊലീസ് ശ്രീനിവാസനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.മുറിക്കുള്ളിൽ വെളിച്ചമുണ്ടായിരുന്നതിനാൽ വീട്ടമ്മ ശ്രീനിവാസനെ വ്യക്തമായി കാണുകയുംപൊലീസിന് വിവരം നൽകുകയും ചെയ്തിരുന്നു.മുൻവൈരാഗ്യമാണ് ശ്രീനിവാസനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി വിവിധ ലഹരികൾക്കടിമയാണെന്നുംപൊലീസ് പറഞ്ഞു.