kob-thomas-44-

രാമപുരം: പാലാ രാമപുരം റോഡിൽ ചക്കാമ്പുഴയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാർ ഓട്ടോറിക്ഷയിലിടിച്ച് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പാലാ നെല്ലിയ്ക്കൽ മാത്യുവിന്റെ മകൻ തോമസാണ് (റോജൻ, 44) മരിച്ചത്. 8ാം തീയതി ഉച്ചയ്ക്ക് 1.30 നാണ് അപകടമുണ്ടായത്. രാമപുരത്തുനിന്ന് പാലായ്ക്കു പോവുകയായിരുന്ന ഓട്ടോറിക്ഷ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തോമസിന് ഗുരുതരമായി പരിക്കുപറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ 2 ന് പാലാ സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയിൽ. മക്കൾ: സോയ, സയന.