കോട്ടയം: 'സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും കാര്യക്ഷമതയും' എന്ന വിഷയത്തിൽ ശ്രീനാരായണ പെൻഷനേഴ്സ് യൂണിയൻ സെമിനാർ സംഘടിപ്പിക്കും. 21 ന് ഉച്ചകഴിഞ്ഞ് 3ന് തിരുനക്കര എം. വിശ്വംഭരൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന സെമിനാറിൽ പി.വി. ശശിധരൻ പ്രബന്ധം അവതരിപ്പിക്കും. ഡോ. രഞ്ജി ഐസക്ക് മോഡറേറ്റർ ആകും. മുഹമ്മദ് സീതി, എം.ജി. മണി, എം.കെ. കുമാരൻ, സോഫി വാസുദേവൻ, കെ.ജി. സതീഷ്, വി.എസ്. രവീന്ദ്രൻ, ഒ.ആർ. രംഗലാൽ, കെ. കൃഷ്ണൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാമെന്നും നേരിട്ട് എത്താൻ കഴിയാത്തവർക്ക് snpuktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ, 94475 71251, 73566 74266 എന്നീ നമ്പരുകളിലൊ നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.