nagambadom

കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന് കീഴിലുള്ള നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ 107-ാമത് ഉത്സവം 2020 ജനുവരി 30ന് കൊടിയേറി ഫെബ്രുവരി 6 ആറാട്ടോടെ സമാപിക്കും. ഉത്സവനടത്തിപ്പിന് 101 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഇളനീർതീർത്ഥാടനം, ആറാട്ട് ഘോഷയാത്ര എന്നിവകൂടാതെ എല്ലാദിവസവും യൂണിയനിലെ ശാഖാ കമ്മിറ്റികളുടേയും നാല് മേഖലാകമ്മിറ്റികളുടേയും നേതൃത്വത്തിൽ താലപ്പൊലി ഘോഷയാത്രകളും സമാപന ദിവസം ആറാട്ട് വിളക്കും ഉണ്ടാകും. ഉത്സവനടത്തിപ്പിനുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം നാഗമ്പടം രമ്യ ഹോട്ടൽ ഉടമ കെ.എസ്. ഗംഗാധരനിൽ നിന്ന് ആദ്യഫണ്ട് ഏറ്റുവാങ്ങി യൂണിയൻ പ്രസിഡന്റ് എം. മധു നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, യൂണിയൻ കൗൺസിലർമാർ, ഉത്സവകമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ '9447069393' എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ അഡ്വ. ശാന്താറാം റോയ്, എസ്. ദേവരാജൻ എന്നിവർ അറിയിച്ചു.