അടിമാലി. കല്ലാറിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺ കുട്ടികളെ കാണാതായതായി പരാതി.തിങ്കളാഴ്ച്ച മുതൽ കല്ലാർ, കല്ലാർ വാലി മേഖലയിൽ നിന്നുള്ളവരാണ് മൂവരും. അടിമാലി പൊലീസിൽ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷണത്തിൽ തമിഴ്‌നാട്ടിലെയ്ക്ക് കടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്.ഇവർ മൂന്നാറിൽ നിന്ന് ഒരു ബൈക്കും ,മെബൈൽ ഫോണും മോഷ്ടിച്ചാണ് തമിഴ് നാട്ടിലേക്ക് പോയത്. അവിടെ വെച്ച് തമിഴ്‌നാട് പൊലീസ് ഇവരെ പിടിച്ചതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തെന്നുന്നതിനായി അടിമാലി പൊലിസ് തമിഴ്‌നാട്ടിലേയ്ക്ക് അന്വേഷണത്തിനായി പോയിട്ടുണ്ട്.