kob-jesena

തലയോലപ്പറമ്പ്: കാരിക്കോട് പേരക്കുട്ടി മരിച്ചതിന് പിന്നാലെ മുത്തശ്ശിയും വിട പറഞ്ഞു. ഇരുവരുടേയും സംസ്‌ക്കാരം ഇന്ന് ഒന്നിച്ച് നടക്കും. കാരിക്കോട് മുണ്ടുവേലിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നമ്മ (79) ആണ് ഇന്നലെ പേരക്കുട്ടിക്ക് പിന്നാലെ മരണമടഞ്ഞത്. അന്നമ്മയുടെ മകൻ ഷാജിയുടെയും സീനയുടെയും മകൾ ജെസിന എം. ഷാജി(16) ചൊവ്വാഴ്ച മരിച്ചിരുന്നു.കഴിഞ്ഞ രണ്ട് മാസമായി ജെസിന ജി.ബി സിൻഡ്രം എന്ന രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജെസിയുടെ സംസ്‌ക്കാരം ഇന്നലെ നടത്താൻ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തരയോടെ അസുഖം മൂലം ചികിത്സയിലായിരുന്ന മുത്തശ്ശി അന്നമ്മയും മരിച്ചത്. ഇരുവരുടേയും സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് അറുന്നൂറ്റിമംഗലം പള്ളി സെമിത്തേരിയിൽ നടക്കും. അന്നമ്മയുടെ മറ്റു മക്കൾ: രാജു(നെല്ലിയാടി), മിനി,, സജി( മിലിട്ടറി, ആൻഡമാൻ), മരുമക്കൾ: ഷീബ(വെളിയന്നൂർ), മത്തായികുഞ്ഞ് (നെല്ലിയാടി), സിമി (വെളിയന്നൂർ). ജിൻസി, അലൻ എന്നിവർ ജെസിനയുടെ സഹോദരങ്ങളാണ്.