പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെയും ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്ര യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 7-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ പീതാംബര ദീക്ഷ 21 ന് വൈകിട്ട് 5 ന് ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രാങ്കണത്തിൽ നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം സനീഷ് ശാന്തി കാർമികത്വം വഹിക്കും. എല്ലാ പദയാത്രികരും അന്നേ ദിവസം കൃത്യമായി എത്തിച്ചേരണമെന്ന് പദയാത്ര ക്യാപ്ടനും മീനച്ചിൽ യൂണിയൻ കൺവീനറുമായ അഡ്വ. കെ.എം.സന്തോഷ് കുമാർ അറിയിച്ചു.