പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം പരിയാരം ശാഖയിലെ പ്രതിഷ്‌ഠാ മഹോത്സവവും കുടുംബസംഗമവും നടത്തി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്‌തു. ശാഖാ വൈസ് പ്രസിഡന്റ് എൻ.വി രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദിയിലെ കുട്ടികളുടെ നേതൃത്വത്തിൽ ഗുരുസ്‌മരണ നടത്തി. ശാഖാ യൂണിയൻ കമ്മിറ്റി അംഗം കെ.പി ജിജുമോൻ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ
കുടുംബസംഗമ സന്ദേശം നൽകി. ശാഖാ സെക്രട്ടറി കെ.കെ വിശ്വനാഥൻ, വനിതാ സംഘം യൂണിയൻ എക്‌സിക്യുട്ടിവ് കമ്മറ്റി അംഗം പ്രവീണ ഗോപൻ, വയൽവാരം കുടുംബയോഗത്തിലെ സതീഷ്‌കുമാർ, കുമാരനാശാൻ കുടുംബയോഗത്തിലെ ലൈജു പ്രസന്നകുമാർ, ഗുരുകുലം കുടുംബയോഗം രാജി സുധീഷ്, ഗുരുകൃപ കുടുംബയോഗം ശോഭന റെജി, ആർ.ശങ്കർ കുടുംബയോഗം സന്ധ്യ രാജീവ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ശരത്ത് സുകുമാരൻ പ്രസംഗിച്ചു.