ഈരാറ്റുപേട്ട : നിർമ്മാണ ജോലികൾക്കായി പൊതുമരാമത്ത് വകുപ്പ് എടുത്തു മാറ്റിയ ലോഡ് കണക്കിന് മണ്ണ് ഇറിഗേഷൻ കരാറുകാരന് കൈമാറി. രണ്ടര പതിറ്റാണ്ടായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഫയർസ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിനായി മറ്റയ്ക്കാട് സർക്കാർ വക സ്ഥലം നിരപ്പാക്കുന്നതിനും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുമാണ് 500 ലോഡ് മണ്ണ് ഇറക്കിയത്. പൂഞ്ഞാർ മുതൽ എം.ഇ.എസ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ടാർ ചെയ്യുന്നതിനും ഓട നിർമ്മിക്കുന്നതിനും പദ്ധതിയിട്ടിരുന്നു. മണ്ണ് കരാറുകാരന് കൈമാറുക വഴി പൊതുമരാമത്ത് വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.