പള്ളിക്കത്തോട് : ബി.ജെ.പി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിർദ്ധനർക്കുള്ള ഭൂമികൈമാറ്റവും സുരേഷ് ഗോപി എം.പി നിർവഹിക്കും. 22 ന് രാവിലെ 10.30 ന് പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനാകും. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിക്കും. പ്രധാനമന്ത്രി സുരക്ഷാ ഭീമയോജനയിൽ ആയിരം പേരെ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എൻ. ഹരി നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി.രാമൻനായർ മുഖ്യപ്രഭാഷണം നടത്തും. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾ മാത്യു ക്രിസ്മസ് - പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്യും.