കോട്ടയം : കിടങ്ങൂർ എൻജിനിയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം 20 ന് ഉച്ചയ്ക്ക് 1 ന് കോളേജിൽ നടക്കും. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ നിർവഹിക്കും. എൻ.എസ്.എസ് യൂണിറ്റ് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായുള്ള പുനർജനി 2019 സപ്തദിന ക്യാമ്പും വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.കെ.ജി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു,​ പി.ടി.എ വൈസ് പ്രസിഡന്റ് പി.എസ്. യോഹന്നാൻ തുടങ്ങിയവർ സംസാരിക്കും.