പാലാ : ദൈവം നമ്മെ ഓർക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയെന്ന് സീറോ-മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമ്മിസ് ബാവ അഭിപ്രായപ്പെട്ടു. പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്‌ക്കെതിരെ എന്തെല്ലാം ആരോപണങ്ങളും പരിഹാസങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും സഭ ചെയ്യുന്ന സുവിശേഷ സാക്ഷ്യപ്രവൃത്തികൾ തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് മാർജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. മാർജേക്കബ് മുരിക്കൻ, മാർജോസഫ് പള്ളിക്കാപറമ്പിൽ, വികാരി ജനറാൾമാരായമോൺ.ജോസഫ് കുഴിഞ്ഞാലിൽ,മോൺ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ,മോൺ.ജോസഫ് മലേപ്പറമ്പിൽ, ഫാ. ദാനിയേൽ പൂവണ്ണത്തിൽ,കോളേജ് പ്രിൻസിപ്പൽ ഫാ. ജയിംസ് മംഗലത്ത്, കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അരുണാപുരം പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ, ഫാ. കുര്യൻ മറ്റം, ബാബു തട്ടാംപറമ്പിൽ, സാബുകോഴിക്കോട്ട്, സണ്ണി പള്ളിവാതുക്കൽ,ജോൺസൺ തടത്തിൽ,ജോർജുകുട്ടി ഞാവള്ളിൽ,തോമസ് വടക്കേൽ,ജോണിവേലംകുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നടന്ന ബൈബിൾ പ്രതിഷ്ഠയ്ക്ക് പാലാ സെന്റ്‌തോമസ് കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി.