inaugurations


അടിമാലി : കേരളത്തിലെ സഹകരണ പ്രസ്ഥാനം സമ ഹത്തിന് ആശ്വാസമാണെന്ന് മന്ത്രി കടന്ന പ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അടിമാലിയിൽ മലനാട് വനിതാ സഹകരണ സംഘത്തി ന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യവും നോട്ട് നിരോധനവും ജനങ്ങളെ വലച്ചപ്പോൾ കേരളത്തിലെ സഹകരണ മേഖലയാണ് സാധാരണ ജനങ്ങൾക്ക് തണലായത്. സ്വകാര്യ മേഖല ചൂഷണം ചെയ്യമ്പോൾ ഇതിനെ പ്രതിരോധിക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സഹകരണ മേഖല കടന്നു ചെല്ലാത്ത ഇടങ്ങളില്ല. കർഷകരുടെയും കൃഷിക്കാരുടെയും സാധാരണ ജനങ്ങളടേയും കൂട്ടായ്മയാണ് സഹകരണ പ്രസ്ഥാനങ്ങൾ. കേരളത്തിലെ സഹകര സംഘങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംഘം പ്രസിഡന്റ് കെ പി വിജലക്ഷമി അദ്ധ്യക്ഷത വഹിച്ചു. . ഡോ കെ രാജഗോപാൽ വായ്പ വിതരണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാർ സി സി മോഹനൻ ,ബീന ബാബു, കെ യു അനൂപ് എന്നിവർ സംസാരിച്ചു . ലതി ശ്രീനിവാസൻ സ്വാഗതവും സലീല ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.