കോട്ടയം : കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്തിയ നാലു മാസത്തിനിടെ മോട്ടോർ വാഹനവകുപ്പ് റോഡിൽ നിന്ന് പിഴയായി ഈടാക്കിയത് 1.02 കോടി രൂപ. 4282 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഹെൽമറ്റ് ധരിക്കാതെയും, മദ്യപിച്ച് വാഹനം ഓടിച്ചും വാഹനപരിശോധനയ്‌ക്കിടെ നിറുത്താതെ പോയാൽ രക്ഷപ്പെടാമെന്ന് കരുതേണ്ട. എല്ലാ വാഹനങ്ങളിലും കാമറയുമായി മോട്ടോർ വാഹനവകുപ്പ് റോഡിലുണ്ട്. കാമറയിൽ ചിത്രം പതിഞ്ഞാൽ നോട്ടീസ് വീട്ടിൽ വരും. കഴിഞ്ഞ ദിവസം 4,14550 രൂപയാണ് പിഴയായി ഈടാക്കിയത്.
കേസുകൾ ഇങ്ങനെ
സെപ്തംബർ - 521 കേസ് : 10,30,950 രൂപ
ഒക്ടോബർ - 1341 കേസ് : 3080250 രൂപ
നവംബർ 1140 കേസ് : 4061900 രൂപ
ഡിസംബർ 1280 കേസ് : 2084850 രൂപ
ആകെ 4282 കേസ് : 10257950 രൂപ
കോട്ടയം ജോ.ആർ.ടി.ഒ റോയി തോമസിന്റെ നേതൃത്വത്തിൽ 81 കേസുകളിൽ നിന്നായി 60500 രൂപ പിഴയായി ഈടാക്കി
ചങ്ങനാശേരി ജോ.ആർ.ടി.ഒ പി.സി ചെറിയാന്റെ നേതൃത്വത്തിൽ 136 കേസുകളിൽ നിന്നായി 78500 രൂപ പിഴയായി ഈടാക്കി
കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ എസ്.സഞ്ജയുടെ നേതൃത്വത്തിൽ 86 കേസുകളിൽ നിന്നായി 79250 രൂപ പിഴയായി ഈടാക്കി
പാലാ ജോ.ആർ.ടിഒ കെ.ഷിബുവിന്റെ നേതൃത്വത്തിൽ 65 കേസുകളിൽ നിന്നായി 111250 രൂപയാണ് പിഴയായി ഈടാക്കിയത്.
ഉഴവൂർ ജോ.ആർ.ടി.ഒ അംബികാദേവിയുടെ നേതൃത്വത്തിൽ 50 കേസുകളിലായി 47050 രൂപ പിഴയായി ഈടാക്കി
വൈക്കം ജോയിന്റ് ആർ.ടി.ഒ ഷൈനി മാത്യുവിന്റെ നേതൃത്വത്തിൽ 78 കേസുകളിലായി 38,000 രൂപ പിഴയായി ഈടാക്കി