പൊൻകുന്നം : വാഹനാപകടത്തിൽ പരിക്കേറ്റ ചെറുവള്ളി കൊച്ചുപുരയ്ക്കൽ ശ്രീജിത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചികിത്സാ സഹായസമിതി പ്രവർത്തനം തുടങ്ങി. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന ശ്രീജിത്തിന് പ്രതിദിനം 40000 രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. ഇതുവരെ ഏഴുലക്ഷം രൂപയോളം മുടക്കിയത് നാട്ടുകാരുടെ സഹായത്താലാണ്.
ഭാര്യയും ഒരുവയസുള്ള പെൺകുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന ശ്രീജിത്ത് ഓട്ടോറിക്ഷയും ടിപ്പർ ലോറിയും ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. ഈ മാസം രണ്ടിന് ശ്രീജിത്ത് ഓടിച്ച ഓട്ടോയിൽ ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോയാത്രക്കാരനായ ശ്രീജിത്തിന്റെ സുഹൃത്ത് മരിച്ചു.
കരളിനും വൃക്കയ്ക്കുമാണ് ശ്രീജിത്തിന് ക്ഷതമേറ്റത്. ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വന്നതോടെയാണ് നാട്ടുകാർ ചികിത്സാസഹായ നിധി രൂപീകരിച്ചത്. സഹായധനം സ്വരൂപിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുവള്ളി ശാഖയിൽ 0705053000002809(ഐ.എഫ്.സി.എസ്.ബി.ഐ.എൽ.0000705) നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.