trafice-light

ചങ്ങനാശേരി: ചരക്കുലോറിയിൽ കേബിൾ കുരുങ്ങി നഗരത്തിലെ സിഗ്‌നൽ പോസ്റ്റുകൾ നിലംപൊത്തി. സിഗ്‌നൽ സംവിധാനം താറുമാറായി. ഇന്നലെ രാത്രിയാണു സംഭവം. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
താണുകിടന്ന സോളാർ ലൈറ്റുകളുടെ കേബിൾ കുരുങ്ങിയത് അറിയാതെ ലോറി മുന്നോട്ടുപോയപ്പോൾ നാല് ഭാഗത്തായി നിന്നിരുന്ന സിഗ്‌നൽ പോസ്റ്റുകൾ നിലംപൊത്തുകയായിരുന്നു. ഇതോടെ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.