വൈക്കം: കോൺഗ്രസിന് വൈക്കത്ത് വേരുപാകാൻ ടി. ജെ. തോമസ് നടത്തിയ സംഘടനാ പ്രവർത്തനം എക്കാലവും സ്മരിക്കപ്പെടുമെന്നും, ടി. ജെ. തോമസിനെ പോലെയുള്ള മുഴുവൻ സമയ പ്രവർത്തകരെ പാർട്ടിക്കാവശ്യമുള്ള സമയമാണിതെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ടി.ജെ. തോമസ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ടി.ജെ. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ മോഹൻ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ചികിത്സാ സഹായവിതരണം നടത്തി. സൗജന്യ മെഡിക്കൽ ക്യാമ്പ് ഇൻഡോ അമേരിക്കൻ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ അഡ്വ. കെ. പി. ശിവജി ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, അയ്യേരി സോമൻ, എൻ. എം. താഹ, അഡ്വ. പി. പി. സിബിച്ചൻ, അബ്ദുൾ സലാം റാവൂത്തർ, അഡ്വ. എ. സനീഷ് കുമാർ, ജയ്‌ജോൺ പേരയിൽ, അഡ്വ. വി. സമ്പത്ത് കുമാർ, ടി. ടി. സുദർശനൻ, പി. ഡി. ഉണ്ണി, മോഹനൻ പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.