വൈക്കം: പൗരത്വ ഭേദഗതിബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. ടൗണിൽ പ്രകടനം നടത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം നടത്തിയ പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ബി. ബിനു, സി.കെ. ആശ എം.എൽ.എ, ലീനമ്മ ഉദയകുമാർ, ടി.എൻ. രമേശൻ, എം.ഡി. ബാബുരാജ്, കെ. അജിത്ത്, വി.കെ. സന്തോഷ് കുമാർ, ആർ. സുശീലൻ, ജോൺ വി. ജോസഫ്, പി. സുഗതൻ, കെ.ഡി. വിശ്വനാഥൻ, പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.