ഇത്തിത്താനം: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയും ഇന്ന് മുതൽ 28 വരെ നടക്കും. നാളെ മുതലാണ് ഭാഗവത സപ്താഹയജ്ഞം. ഇന്ന് വൈകിട്ട് 6.45ന് പ്രഭാഷണം. നാളെ രാവിലെ ഏഴിന് ചലച്ചിത്രസംവിധായകൻ അലി അക്ബർ യജ്ഞവേദിയിൽ നിലവിളക്ക് തെളിക്കും. 21 മുതൽ 27 വരെ എല്ലാദിവസവും രാവിലെ 7.30ന് ഭാഗവതപാരായണം. ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 6.45ന് ഭാഗവതപ്രവചനം എന്നിവയുണ്ടാകും. യജ്ഞത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിൽ അലി അക്ബർ,അഡ്വ.ടി.ആർ. രാമനാഥൻ, ഡോ. എൻ. ഗോപാലകൃഷ്ണൻ, കുറിച്ചി.ബി.രാമചന്ദ്രൻ, കാ.ഭാ. സുരേന്ദ്രൻ, വെള്ളിനേഴി ഹരികൃഷ്ണൻ എന്നിവരുടെ പ്രഭാഷണങ്ങളുമുണ്ട്.