വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ലളിതാ സഹസ്രനാമ ലക്ഷാർച്ചന ഇന്ന് ആരംഭിക്കും. 22നാണ് സമാപനം. ഭാഗവത സപ്താഹ യജ്ഞവും 41 മഹോത്സവവും 22ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി നാഗപൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ലക്ഷാർച്ചനയിൽ പത്തോളം തന്ത്രിമാർ സഹകാർമ്മികരായിരിക്കും. 27 നക്ഷത്രങ്ങളിലുള്ളവർക്കായി മൂന്നു ദിവസമായണ് അർച്ചന നടത്തുന്നത്. 20, 21, 22 തിയതികളിൽ രാവിലെ 5.15 മുതൽ 8 വരെയും 8.45 മുതൽ 10.30 വരെയും വൈകിട്ട് 4 മുതൽ 5.30 വരെ ലക്ഷാർച്ചനയും 6ന് തിമില പാണിയോടെ കലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ശേഷം കലശാഭിഷേകവും നടത്തും. 22ന് രാവിലെ 11ന് ശേഷമാണ് കലശാഭിഷേകം. ലക്ഷാർച്ചന ദിവസങ്ങളിൽ ഉച്ചക്ക് 12ന് അന്നദാനവും വൈകിട്ട് 8ന് അത്താഴ ഭക്ഷണവും ഉണ്ടാവും. 22 ന് വൈകിട്ട് 6ന് സപ്താഹ യജ്ഞ്ഞത്തിന്റെ വിഗ്രഹ പ്രതിഷ്ഠയും തുടർന്ന് ധ്വജാരോഹണവും നടത്തും. ആമ്പല്ലുർ രാജേശ്വരി രാധാകൃഷ്ണൻ ആണ് യജ്ഞാചാര്യ. 29 ന് മഹാപ്രസാദ ഊട്ടോടെ ഉത്സവം സമാപിക്കും.