പൊൻകുന്നം : തകർന്നു കിടക്കുന്ന പോസ്റ്റ് ഓഫീസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ദേശീയപാതയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അവസാനിക്കുന്ന 650 മീറ്റർ റോഡാണ് നവീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് തനതുഫണ്ടിൽ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് വാർഡംഗം ബിന്ദു സന്തോഷ് പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്ന് കൊടുക്കും. ഏറെത്തിരക്കുള്ള ദേശീയപാതയിലെ കുരുക്കിൽപ്പെടാതെ ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.