ആനന്ദാശ്രമം: ആനന്ദാശ്രമം യു.പി സ്‌കൂളിന്റെയും ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൂര്യഗ്രഹണ ദിനമായ 26ന് വിസ്മയ ആകാശക്കാഴ്ച്ചകളെ അടുത്തറിയാനും പഠിക്കുവാനും പ്രാപഞ്ചിക 2019 എന്ന പേരിൽ ഏകദിന ശാസ്ത്ര സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. 26ന് രാവിലെ 8.04ന് സൂര്യഗ്രഹണക്കാഴച്ചയോടെ ക്ലാസുകൾ ആരംഭിക്കും. തുടർന്ന്, വിവിധ ശാസ്ത്ര പരീക്ഷണ ക്ലാസുകൾ, ശാസ്ത്രപഠനത്തിനായുള്ള കളികൾ, രാത്രിയിൽ വലിയ ദൂരദർശിനിയിലൂടെ നക്ഷത്രക്കാഴ്ച്ചകൾ എന്നിവയും ഉണ്ടാകുമെന്ന് ആനന്ദാശ്രമം പബ്ലിക് ലൈബ്രറി പി.സി രമേശ് കുമാർ, ഹെഡ്മിസ്ട്രസ് പി.വി അനിത എന്നിവ അറിയിച്ചു.