വൈക്കം: കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഒരു സംഘം ആൾക്കാർ അടിച്ചു തകർത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വടക്കേനട വില്ലേജ് ഓഫീസ്‌ലിങ്ക് റോഡിലാണ് സംഭവം. ജനവാസ മേഖലയായ ഇവിടെ പലപ്പോഴും കക്കൂസ് മാലിന്യം തള്ളാറുണ്ടെന്നാണ് പരാതി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.