വാകത്താനം: കഞ്ചാവ് ഗുണ്ടാ മാഫിയ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സി.പി.എം മുൻ വാകത്താനം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറിയേറ്റംഗവുമായ ചൊരിക്കൻപാറയിൽ കൊച്ചുപറമ്പിൽ വീട്ടിൽ അഡ്വ. അനിൽ കെ ജോണിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ ആണ് സംഭവം. അക്രമികൾ മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് അനിലിനെ ആക്രമിച്ചത്. ബൈക്കിൽ എത്തിയ പത്തു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കൂടാതെ വള്ളിക്കാട് ചൊരിക്കൻ പാറയിലെ ക്രിസ്റ്റോ കെ. രാജന്റെ വിടും അക്രമികൾ തകർത്തു. തലക്കും മുഖത്തുമായി പരിക്കേറ്റ അനിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.